നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് വമ്പൻ അഴിമതി നടന്നെന്ന് സിബിഐ. സ്വകാര്യ കോളേജുകളുടെ അംഗീകാരത്തിനായി വ്യാജ രോഗികളെയും ഡോക്ടമാരെയും വരെ ഉണ്ടാക്കിയെന്ന് സിബിഐ കണ്ടെത്തി.
സംഭവത്തിൽ ആരോഗ്യ മന്ത്രാലയം, എൻഎംസിയിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. ടിസ് ചാൻസലർ ഡിപി സിങ് ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ ദിവസം 40 ഇടങ്ങളിലായി സിബിഐ പരിശോധന നടത്തിയിരുന്നു.
സീറ്റുകൾ അനുവദിക്കുന്നത്, വീണ്ടും അംഗീകാരത്തിനുള്ള പരിശോധന തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇതിലെല്ലാം വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി. അംഗീകാരത്തിനായി വ്യാജ രോഗികൾ, ഡോക്ടമാർ, അടിമുടി തട്ടിപ്പ് നടത്തി കോഴ നൽകി അംഗീകാരം വാങ്ങിയതായും കണ്ടെത്തലുണ്ട്.