അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച്

നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ്പോള്‍ ഫലം പുറത്തുവന്നു. ഛത്തീസ്ഗഢ്, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് നവംബര്‍ മാസങ്ങളില്‍ പല ദിവസങ്ങളിലായി പൂര്‍ത്തിയായതാണ്. ഡിസംബര്‍ 3ന് ആണ് അഞ്ച് സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് അനുകൂലമായി എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. 90 സീറ്റുകളുള്ള സംസ്ഥാനത്ത് 46 സീറ്റുകളാണ് അധികാരം പിടിക്കാന്‍ വേണ്ടത്. ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പുറത്തുവരുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട ഫലം അനുസരിച്ച് ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് 40 മുതല്‍ 50 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 36 മുതല്‍ 46 വരെ സീറ്റുകളും, മറ്റുള്ളവര്‍ 1 മുതല്‍ 5 വരെ സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം.

എബിപി ന്യൂസ്-സി വോട്ടര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളനുസരിച്ച് കോണ്‍ഗ്രസിന് 41 മുതല്‍ 53 സീറ്റുകളും, ബിജെപിയ്ക്ക് 36 മുതല്‍ 48 വരെ സീറ്റുകളുമാണ് സാധ്യത.

ന്യൂസ് 24- ചാണക്യ കോണ്‍ഗ്രസിന് 57 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ബിജെപിയ്ക്ക് 33 സീറ്റുകളാണ്. ടൈംസ് നൗ കോണ്‍ഗ്രസിന് 34 മുതല്‍ 36 സീറ്റുകളും ബിജെപിയ്ക്ക് 26 മുതല്‍ 30 സീറ്റുകളാണ് പ്രവചനം. പുറത്തുവരുന്ന എക്‌സിറ്റ്‌പോള്‍ ഫലം അനുസരിച്ച് ഛത്തീസ്ഗഢ് കോണ്‍ഗ്രസിന് അനുകൂലമാണ്.

രാജസ്ഥാനില്‍ ബിജെപിയുടെ തിരിച്ച് വരവ് പ്രവചിക്കുന്നത് ടൈംസ് നൗവും ന്യൂസ് 18നുമാണ്.

ടൈംസ് നൗ
ബിജപെി 128 സീറ്റ്
കോണ്‍ഗ്രസ് 72

ന്യൂസ് 18
ബിജെപി 115
കോണ്‍ഗ്രസ് 71

ജന്‍ കി ബാത്ത്
ബിജെപി 125
കോണ്‍ഗ്രസ് 85

ഇന്ത്യ ടുഡേ
ബിജെപി 100
കോണ്‍ഗ്രസ് 106

അതേ സമയം മധ്യപ്രദേശ് ബിജെപിയ്ക്ക് മുന്‍തൂക്കമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം.
റിപ്പബ്ലിക് ടിവി
ബിജെപി -130
കോണ്‍ഗ്രസ്-107

ന്യൂസ് 18
ബിജെപി-116
കോണ്‍്ഗ്രസ്- 111

ജന്‍ കി ബാത്ത്
ബിജെപി-123
കോണ്‍ഗ്രസ്-125

തെലുങ്കാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍.

റിപ്പബ്ലിക് ടിവി
ബിആര്‍എസ്-56
കോണ്‍ഗ്രസ്- 68

ന്യൂസ്18
ബിആര്‍എസ്-58
കോണ്‍ഗ്രസ്- 56

ചാണക്യപോള്‍
ബിആര്‍എസ്-78
കോണ്‍ഗ്രസ്- 31

മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്‌മെന്റിന് അധികാരം പിടിക്കാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
സോറം പീപ്പിള്‍ മൂവ്‌മെന്റ്- 20
എംഎന്‍എഫ്-12
കോണ്‍ഗ്രസ്-7
ബിജെപി 1