'പോക്സോ കേസിൽ പ്രതി അതിജീവിതയെ വിവാഹം കഴിച്ചാലും കുറ്റം നിലനി‍ൽക്കും'; മദ്രാസ് ഹൈക്കോടതി

പോക്സോ കേസിൽ പ്രതി അതിജീവിതയെ വിവാഹം കഴിച്ചാലും കുറ്റം നിലനി‍ൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ഈ ബന്ധത്തിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയുള്ളതായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനി‍ൽക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നും ആണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്സോ കേസിൽ നിന്ന് 22 വയസുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയും ഹൈക്കോടതി റദ്ദാക്കി.

Read more

അതിജീവിത ഇപ്പോൾ ഗർഭിണിയാണെന്നതു കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷം തടവും 1,000 രൂപ പിഴയുമാണ് പ്രതിയായ 22കാരന് കോടതി വിധിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ വെല്ലിങ്‌ടൻ പൊലീസ് സമർപ്പിച്ച ‌അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.