എന്‍ജിന്‍ തകരാര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പട്‌ന യാത്ര റദ്ദാക്കി; വീഡിയോ

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പട്‌ന യാത്ര ഒഴിവാക്കി. വിമാനം തകരാറിലായതായിതിനെ തുടര്‍ന്ന് പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യം രാഹുല്‍ തന്നെയാണ് ട്വീറ്റ് മുഖേന അറിയിച്ചത്.

എന്‍ജിന്‍ തകരാര്‍ കാരണം പട്‌നയിലേക്കുള്ള യാത്ര ഒഴിവാക്കിയെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. യാത്ര പാതിവഴിയില്‍ എത്തിയപ്പോഴാണ് എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയത്. ഇതോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങി.

സമസ്തിപൂര്‍ (ബീഹാര്‍), ബാലസോര്‍ (ഒറീസ), സംഗമണര്‍ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലെ ഇന്നത്തെ യോഗം വൈകും. അസൗകര്യം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായി രാഹുല്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി ബിഹാറിലെ സമസ്തിപൂരില്‍ ഇന്ന് രാവിലെ 10.30 ന് റാലിയെ അഭിസംബോധന ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.