തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഇഡി; രാജസ്ഥാനിൽ 25 സ്ഥലങ്ങളിലും ഛത്തീസ്ഗഡിലും റെയ്ഡ്

തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇഡി റെയ്ഡ്. ജൽജീവൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിൽ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തുന്നത്. ഛത്തീസ്​ഗഡിൽ ഓൺലൈൻ വാതുവെയ്പ് കുംഭകോണ കേസിലാണ് റെയ്ഡ്. രാജസ്ഥാനിൽ 25 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെ വലിയ നീക്കങ്ങളാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇഡിയുടെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ​ഗെഹ്‍ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ടാണ് റെയ്‍ഡ് നടത്തുന്നത്.

ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് 13000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഇഡി നൽകിയ വിവരം. പ്രധാനമായും ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാനിലെ ഇഡി റെയ്ഡ്. ഓൺലൈൻ വാതുവെയ്പുമായി ബന്ധപ്പെട്ട് കേസിലാണ് ഛത്തീസ്​ഗഡിലെ ഇഡി റെയ്ഡ്.

വിവാദമായ മഹാദേവ് ഓൺലൈൻ ആപ്പ് എന്ന വിവാദമായതിന്റെ പശ്ചാത്തലത്തിൽ അതിന്റെ ഉടമസ്ഥർക്കെതിരെ ഇഡി നടപടി സ്വീകരിച്ചിരുന്നു. അതിന്റെ ഭാ​ഗമായി സിനിമാതാരങ്ങളെ ഉൾപ്പെടെ ഇഡി ചോദ്യം ചെയ്തിരുന്നു. ഛത്തീസ്​ഗഡിൽ ചില രാഷ്ട്രീയക്കാർക്ക് ഉൾപ്പെടെ ഇതിന്റെ ​ഗുണം ലഭിച്ചു എന്നാണ് ഇഡി ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.