രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി; വിശദീകരണം തേടി ഡി.ജി.സി.എ

രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ വൈകിയ സംഭവത്തില്‍ ഡിജിസിഎ വിശദീകരണം തേടി. ഇന്നലേയും ഇന്നുമാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ കൂട്ടത്തോടെ വൈകിയത്.

ഇന്നലെ ഇന്‍ഡിഗോയുടെ 55 ശതമാനം സര്‍വീസുകളും വൈകി. ഇന്‍ഡിഗോ വിമാനങ്ങളില്‍ 45 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സര്‍വീസ് നടത്താന്‍ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജീവനക്കാരുടെ ക്ഷാമം ആണ് സര്‍വ്വീസുകള്‍ വൈകാന്‍ കാരണമായതെന്നാണ് വിവരം. എയര്‍ ഇന്ത്യയിലെ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡിഗോ ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തതാണ് ജീവനക്കാരുടെ ക്ഷാമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.