ഇന്ത്യയില്‍ വീണ്ടും കോവിഡ് കുതിച്ചുയരുന്നു; അഞ്ചു മരണം; രോഗികളുടെ എണ്ണം 4,440 കടന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലം

ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 5 പുതിയ കോവിഡ് മരണങ്ങളും 602 പുതിയ കേസുകളും റി-പ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളു-ടെ എണ്ണം 4,440 ആയി. കേരളത്തില്‍ നിന്നു പുതുതായി രണ്ട് മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നു ഓരോരുത്തര്‍ വീതം മരണപ്പെട്ടു. കേരളത്തില്‍, മരിച്ചവരില്‍ ഒരാള്‍ വിട്ടുമാറാത്ത കരള്‍ രോഗം ഉള്‍പ്പെടെ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന 66 വയസുകാരനാണ്.

മറ്റൊരാള്‍ ഹൃദയസംബദ്ധമായ രോഗവും സെപ്സിസുമുള്ള 79 വയസുകാരിയാണ്. 2023 ഡിസംബര്‍ 5 വരെ ദിവസേനയുള്ള കോവിഡ് കേസുകളു-ടെ എണ്ണം ഇരട്ട അക്കമായി കുറഞ്ഞിരുന്നു, എന്നാല്‍ പുതിയ കോവിഡ് വകഭേദത്തിനു തണുത്ത കാലാവസ്ഥയ്ക്കും ശേഷം കേസുകള്‍ വീണ്ടും വര്‍ധിച്ചിക്കകയാണ്.

കേരളത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.