രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു; 24 മണിക്കൂറിനിടെ 67 മരണം, മരണസംഖ്യ 1074 ആയി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,000 കടന്നു. ഇന്ത്യയില്‍ ഇതുവരെ 33,050 പേരാണ് കൊറോണ ബാധിതരായി ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1718 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

Read more

രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1074 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 67 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. കോവിഡ് ബാധിച്ച 8325 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹരിയാനയിലെ ജാജ്ജറില്‍ പുതുതായി 10 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രണ്‍ദീപ് പൂനിയ അറിയിച്ചു. ഇതില്‍ ഒമ്പതുപേര്‍ പച്ചക്കറി കച്ചവടക്കാരാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജാജ്ജറില്‍ കോവിഡ് ബാധിതരുടെ എണ്ണം 18 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്.