അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ഡൽഹി രോഹിണി കോടതി റദ്ദാക്കി. മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ്ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ നൽകിയ അപ്പീലിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ നിർണായക ഉത്തരവ്. എതിർകക്ഷികൾക്ക് വാദം കേൾക്കാൻ അവസരം നൽകാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും അതിനാൽ, സിവിൽ ജഡ്ജി അവ നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ലേഖനങ്ങൾ അപകീർത്തികരമാണെന്ന് പ്രഥമദൃഷ്ട്യാ പ്രഖ്യാപിക്കുന്നതിനും അവ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതിനും മുമ്പ് സിവിൽ ജഡ്ജി മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നുവെന്ന് അവസരം ജഡ്ജി ചൂണ്ടിക്കാട്ടി.
Read more
വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനായിരുന്നു കോടതിയുടെ ഉത്തരവ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പ്രശസ്തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.







