നവജാത ശിശുവിനേയും രണ്ടരവയസുകാരനേയും വിറ്റ് കാശാക്കി ദമ്പതികൾ; കൊടും ക്രൂരത ലഹരി മരുന്നിന് പണം കണ്ടെത്താൻ

മുംബൈയിൽ നവജാത ശിശു ഉൾപ്പെടെ കുട്ടികളെ വിറ്റ് കാശാക്കി ദമ്പതികൾ. ലഹരിമരുന്നിന് പണം കണ്ടെത്താനായിരുന്നു കുട്ടികളെ വിറ്റതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ഷാബിർ ഖാൻ, ഭാര്യ സാനിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനിച്ച് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും രണ്ട് വയസുകാരനെയുമാണ് ഇവർ വിറ്റ് പണം വാങ്ങിയത്.

കുഞ്ഞുങ്ങളെ വിൽക്കാൻ ദമ്പതികളെ സഹായിച്ച ഉഷ എന്നയാളെയും രണ്ട് വയസുകാരനെ വാങ്ങിയ ഷക്കീൽ മക്രാണി എന്നിവരെയും പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.ഇളയ കുഞ്ഞിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് അന്ധേരി ഡിഎൻ നഗർ പൊലീസ് അറിയിച്ചു