ബിഹാറിൽ എൻഡിഎ അധികാര തുടർച്ചയിലേക്ക് നീങ്ങുമ്പോൾ തകർന്നടിഞ്ഞ് കോൺഗ്രസ്. പറയത്തക്ക ഒരു നേട്ടവും കോൺഗ്രസിന് നേടാൻ കഴിഞ്ഞിട്ടില്ല. എല്ലായിടത്തും എൻഡിഎ ലീഡ് പിടിക്കുന്ന കാഴ്ചയാണ് വെട്ടെണ്ണലിൽ കാണാൻ കഴിയുന്നത്. അതേസമയം വിജയം ആഘോഷിക്കാനുളള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്.


