അനന്തരഫലങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്; പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് യു. എന്‍

പൗരത്വ ഭേദഗതി നിയമത്തിന്റെ അനന്തരഫലങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

ഇരുസഭകളും പാസ്സാക്കിയ ബില്‍ വ്യാഴാഴ്ച രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അതേസമയം അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ബംഗ്ലാദേശ് അടക്കമുള്ള അയല്‍രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായപ്രകടനം.

പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ ഐക്യരാഷ്ട്ര സഭ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ വ്യാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും യു.എന്‍ വ്യക്തമാക്കി.