ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഉപദേഷ്ടാവായ ശാസ്ത്രജ്ഞനും കുടുംബവും അസമിലെ ദേശീയ പൗരത്വ പട്ടികയ്ക്ക് പുറത്ത്

പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഉപദേശകനുമായ ജിതേന്ദ്ര നാഥ് ഗോസ്വാമിയുടെയും കുടുംബാംഗങ്ങളുടെയും പേര് ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയ്ക്ക് (എൻ‌.ആർ‌.സി) പുറത്ത്. എൻ‌.ആർ‌.സി പട്ടികയിൽ‌ അവരുടെ പേരുകൾ‌ ഉൾ‌പ്പെടുത്തുന്നതിന് അപേക്ഷിക്കേണ്ടതില്ലെന്ന് ജിതേന്ദ്ര നാഥ് ഗോസ്വാമി തീരുമാനിച്ചിരുന്നു.

അസം നിയമസഭാ സ്പീക്കറായ ഹിതേന്ദ്ര നാഥ് ഗോസ്വാമി ശാസ്ത്രജ്ഞനായ ജിതേന്ദ്ര നാഥ് ഗോസ്വാമിയുടെ സഹോദരനാണ്. ഗുജറാത്തിൽ വോട്ടവകാശം ഉള്ളതിനാൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേര് എൻ‌.ആർ‌.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സഹോദരൻ അപേക്ഷിച്ചിട്ടില്ലെന്ന് ഹിതേന്ദ്ര നാഥ് ഗോസ്വാമി പ്രതികരിച്ചു.

“കഴിഞ്ഞ 20 വർഷമായി അവർ അഹമ്മദാബാദിലാണ് താമസിക്കുന്നത്. അദ്ദേഹം എന്റെ സഹോദരനാണ്, ജോര്‍ഹട്ടില്‍ ഞങ്ങള്‍ക്ക് ഭൂമിയുമുണ്ട്, ”ഹിതേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു.

ജിതേന്ദ്ര നാഥ് ഗോസ്വാമി ഇന്ത്യയുടെ മംഗല്യൻ ദൗത്യത്തിൽ പങ്കാളിയായിരുന്നു, കൂടാതെ ചന്ദ്രയാൻ -2 ദൗത്യത്തിന്റെ ഉപദേശകനുമാണ്.