വിജയ്ക്ക് വിജയം, കരൂർ ദുരന്തത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം; തമിഴ്നാട് സർക്കാരിന് തിരിച്ചടി

കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തിൽ മേൽനോട്ടം വഹിക്കുക.

Read more

സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി അൻജാരിയ എന്നിവരുടെ ബെഞ്ചിൻറേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുൻ ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.