പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് കനയ്യ കുമാറിനെതിരെ കേസ്; ബി.ജെ.പി നീക്കം തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടെന്ന് ആക്ഷേപം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയതിന് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ബിഹാര്‍ കിഷന്‍ഗഞ്ചിലെ കോടതിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മോദിയുടെ കടുത്ത വിമര്‍ശകനായ കനയ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനതിരെയുള്ള ബിജെപി നീക്കമാണിതെന്ന് വിമര്‍ശനമുണ്ട്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് ടിറ്റ് ബളാണ് ഇതു സംബന്ധിച്ച ഹര്‍ജി നല്‍കിയത്.

ബെഗുസാരായി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സിപിഐ ടിക്കറ്റില്‍ മത്സരിക്കുന്ന കനയ്യ പൊതുയോഗത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ബിജെപി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ദേശ വിരുദ്ധ മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് കനയ്യ കുമാറിനെ ബിജെപിയും എബിവിപിയും വേട്ടയാടിയിരുന്നു. പിന്നീട് ഇത് എബിവിപി തന്നെ ചെയ്തതാണെന്ന് വെളിപ്പെടുത്തി അവരുടെ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കനയ്യയിലൂടെ ഇടതുപക്ഷം ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നതു തടയുന്നതിന് കേസിലൂടെ സാധിക്കുമെന്നും ബിജെപി കരുതുന്നു.