കാറില്‍ കൊക്കെയിന്‍ കടത്ത്; ബി.ജെ.പി വനിതാ നേതാവ് പമേല ​ഗോസ്വാമി അറസ്റ്റില്‍ ‍

കൊക്കെയ്ന്‍ കൈവശം വെച്ച ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമി അറസ്റ്റില്‍. ‌‌ വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പൊലീസാണ് പമേലയെ പിടികൂടിയത്.

ബംഗാള്‍ ബി.ജെ.പി യുവ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് പമേല ഗോസ്വാമി. ഇവരിൽ നിന്നും 100 ഗ്രാം കൊക്കെയ്ന്‍ ആണ് പൊലീസ് പിടിച്ചെടുത്തത്.

പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലുമായിരുന്നു കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പമേലയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു പൊലീസ്.

പമേലയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രബീര്‍ കുമാര്‍ ഡേ എന്ന ആളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പമേലയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്.