സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്. തൊട്ടുപിന്നാലെ സിജെപി പുതിയ എക്സ് അക്കൗണ്ട് തുറന്നു. കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിലാണ് അക്കൗണ്ട്. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സിൽ അവർ കുറിച്ചു. അതേസമയം ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്ക്കെ വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നാലെ പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേ പ്രതികരിച്ചത്. കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടിലൂടെയാണ് പ്രതികരണം. ബിജെപിയെക്കാൾ ഇൻസ്റ്റാഗ്രാമിൽ ജനപിന്തുണ ലഭിച്ചത് വിലക്കിന് കാരണം. അതിന് 4 ദിവസം മാത്രമാണ് വേണ്ടി വന്നത്. യുവത്വത്തിന്റെ ശക്തിയെ കുറച്ചുകാണരുത് എന്നും അഭിജീത്ത് ദീപ്ക്കേ പറഞ്ഞു.
Read more
തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാർട്ടി അഥവാ സിജെപി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലാത്തവര്‍, മടിയന്മാര്‍, 12 മണിക്കൂറില്‍ കൂടുതല്‍ സമൂഹ മാധ്യമ ഉപയോഗം, കോക്രോച്ച് ജനതാ പാർട്ടിയില്‍ അംഗങ്ങളാകാനുള്ള മാനദണ്ഡങ്ങളാണ്. മെയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശമാണ് തുടക്കം.







