മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ പിടിയിലായ സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് ലഭിച്ചത്. അതേസമയം സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചിരുന്നതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പിന്നാലെ തുക പറഞ്ഞ് ഡീൽ ഉറപ്പിച്ചു. ഈ ചാറ്റുകളുടെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.ഇടനിലക്കാർക്ക് ചിത്രങ്ങളയച്ച് റേറ്റ് പറഞ്ഞുറപ്പിക്കുന്നതിൻ്റെ തെളിവുകളാണ് സിന്ധുവിന്റെ വാട്‌സാപ് ചാറ്റിലൂടെ പുറത്തുവരുന്നത്. ചിത്രങ്ങളയച്ചതിനു പിന്നാലെ പെൺകുട്ടികൾക്ക് റേറ്റ് എത്രയെന്ന് ചോദിക്കുന്നതും 6000 എന്ന് മറുപടി നൽകുന്നതും 3000 അവളുടെ കയ്യിൽ കൊടുക്കണമെന്നുമാണ് സിന്ധു മറുപടി നൽകുന്നത്. അതേസമയം ഓരോ തവണയും ലൈംഗിക ചൂഷണത്തിന് 25,000രൂപയാണ് റാക്കറ്റിനു ലഭിച്ചത്.
മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം തേടുകയാണ്. സിന്ധുവിനെതിരെ തെളിവുകളായി വാട്സാപ്പ് ചാറ്റുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെൺകുട്ടികളുടെ പേരിൽ ഇടപാടുകാരുമായി വിലപേശൽ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്.
Read more
ഇടപാടുകാരിൽ ചിലരിൽ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധുവാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചതും സിന്ധു തന്നെ. കേസിൽ രണ്ട് സ്ത്രീകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. അതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും.







