മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ്; ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍ക്കുന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്റെ ഇന്‍ട്രാനാസല്‍ വാക്‌സിനാണ് ഡ്രഗ് റെഗുലേറ്ററി ബോര്‍ഡ് പരീക്ഷനാനുമതി നല്‍കിയത്. 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം നടത്തും.

വാക്‌സിനുകള്‍ സാധാരണയായി പേശികളിലേക്കോ അല്ലെങ്കില്‍ ചര്‍മ്മത്തിനും പേശികള്‍ക്കുമിടയിലുള്ള ടിഷ്യൂകളിലേക്കോ കുത്തിവയ്ക്കാവുന്ന ഷോട്ടുകളായിട്ടാണ് നല്‍കുന്നത്. എന്നാല്‍ ഇന്‍ട്രാനാസല്‍ വാക്‌സിനുകളുടെ കാര്യത്തില്‍ കുത്തിവയ്പിന് പകരം മൂക്കിലേക്ക് സ്‌പ്രേചെയ്‌തോ മൂക്കുകൊണ്ട് വലിച്ചെടുത്തോ ആണ് അകത്തെത്തിക്കുന്നത്.

കുത്തിവയ്പ് വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമ്പോഴുള്ള ചില ബുദ്ധിമുട്ടുകളെ മറികടക്കാന്‍ ഇന്‍ട്രാനാസല്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിലൂടെ കഴിയും.

മാത്രമല്ല, മൂക്ക്, വായ, ശ്വാസകോശം എന്നിവിടങ്ങളിലെ ടിഷ്യൂകളില്‍ കാണപ്പെടുന്ന രോഗപ്രതിരോധ കോശങ്ങളുടെ ഒരു കൂട്ടത്തെ ഉത്തേജിപ്പിക്കാനും അവയ്ക്ക് കഴിഞ്ഞേക്കും.