മൂക്കിലൂടെയും ഇനി കോവിഡ് വാക്‌സിന്‍ നല്‍കാം; ഇന്‍കൊവാക് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍; കൊവിന്‍ ആപ്പില്‍ ലഭ്യം

മൂക്കിലൂടെ നല്‍കുന്ന ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ. ഭാരത് ബയോടെക് തയാറാക്കിയ ഇന്‍കൊവാക് എന്ന നേസല്‍ വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുറത്തിറക്കിയത്.
മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ കരുതല്‍ ഡോസായി നല്‍കാനുള്ള അനുമതി നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ നല്‍കിയിരുന്നു. കൊവിന്‍ ആപ്പില്‍ വാക്‌സിന്‍ ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വാക്‌സിന്റെ വില.

കൊവിന്‍ ആപ്പിലും വാക്സിന്‍ ലഭ്യമാണ്. സൂചി രഹിത വാക്സിനേഷന്‍ എന്ന നിലയില്‍, ഭാരത് ബയോടെക്കിന്റെ ഇന്‍കൊവാക് ലോകത്തിലെ ആദ്യത്തെ ബൂസ്റ്റര്‍ ഡോസായിരിക്കും. മൂന്നാം ഡോസുകള്‍ അല്ലെങ്കില്‍ കരുതല്‍ ഡോസുകള്‍ നല്‍ക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ കൂടുതല്‍ സാധ്യതകളാണ് ഇതിലൂടെ തുറക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.