ആത്യന്തിക ലക്ഷ്യം 2024 തിരഞ്ഞെടുപ്പ്; രാജ്യ താൽപര്യത്തിന് പ്രധാന്യം നൽകി ഒറ്റക്കെട്ടായി മുന്നേറണം- പ്രതിപക്ഷ പാർട്ടി യോ​ഗത്തിൽ സോണിയ ​ഗാന്ധി

കേന്ദ്ര സർക്കാരിനും, ബിജെപിക്കുമെതിരെയുള്ള നീക്കങ്ങൾ ശക്തിപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോ​ഗം ചേർന്നു.

പ്രതിപക്ഷ ഐക്യത്തിന്റെ ആത്യന്തിക ലക്ഷ്യം 2024 ലോക്‌സഭ തിരഞ്ഞെടുപ്പാണെന്നും ഒറ്റക്കെട്ടായി മുന്നേറണമെന്നും യോ​ഗത്തിൽ സോണിയ ​ഗാന്ധി പറഞ്ഞു.

പാർട്ടികൾക്ക് ഉപരി രാജ്യതാൽപര്യത്തിന് പ്രധാന്യം നൽകണമെന്നും പാർലമെന്റിന് പുറത്തും യോജിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും സോണിയ ​ഗാന്ധി യോ​ഗത്തിൽ പറഞ്ഞു.

18 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുത്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, എൻസിപി നേതാവ് ശരദ് പവാർ, എൽജെഡി നേചാവ് ശരദ് യാദവ്, സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നീ പ്രമുഖ നേതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു.

Read more

സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് ഇന്നത്തേത്.