ലഡാക്കിൽ വാഹനാപകടം; 7 സൈനികർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്

ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ഏഴ് സൈനികർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ലഡാക് സെക്ടറിലെ തുർതുക്ക് മേഖലയിലാണ് വാഹനാപകടം നടന്നത്. 26 സൈനികരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡിൽ നിന്ന് തെന്നി ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. വാർത്താ ഏജൻസി ആയ എഎൻഐ ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിന് ഐഎഎഫിൽ നിന്ന് വ്യോമാക്രമണം ആവശ്യപ്പെടുന്നത് ഉൾപ്പെടെ പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

പർതാപൂരിൽ നിന്ന് ഫോർവേഡ് ലൊക്കേഷനായ സബ് സെക്ടർ ഹനീഫിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു.

വടക്കൻ കശ്മീരിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് തുർതുക്ക്. 1984 ഏപ്രിൽ 3 മുതൽ ഏകദേശം 20,000 അടി ഉയരത്തിൽ ഇന്ത്യൻ സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്