അരുണാചലില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

അരുണാചല്‍ പ്രദേശില്‍ ആര്‍മി ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തില്‍വച്ചാണ് അപകടമുണ്ടായത്. റോഡ് മാര്‍ഗം യാത്ര ചെയ്യാനാവാത്ത പ്രദേശമാണിത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം.

അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് തടസമാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അരുണാചല്‍പ്രദേശ് പൊലീസും അറിയിച്ചു.