ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം; ഹെറോയിനും പിടികൂടി

പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ലഹരി കടത്താന്‍ ശ്രമം. ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. 10 കിലോഗ്രാം ഹെറോയിനാണ് ഡ്രോണിലൂടെ കടത്താന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബിഎസ്എഫ് ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു.

പ്രദേശത്ത് മുമ്പും ഡ്രോണിലൂടെ ലഹരിക്കടത്തിന് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടിട്ടുള്ള ഡ്രോണുകള്‍ നേരത്തെയും സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്.

Read more

അതേസമയം കശ്മീരിലെ കുല്‍ഗ്രാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ ദിവസം അനന്തനാഗിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇവിടെ ഹിസ്ബുള്‍ മുജാഹീദ്ദീന്‍ ഭീകരന്‍ അഫ്‌റഫ് മൗള്‍വി ഉള്‍പ്പെടെ മൂന്ന് പേരെയും സൈന്യം വധിച്ചു.