ഞങ്ങൾ മ‍ൃ​ഗങ്ങളാണോ? യു.പി സർക്കാർ ആശുപത്രിയിൽ പ്രതിഷേധവുമായി കോവിഡ് രോ​ഗികൾ, വീഡിയോ

ഭക്ഷണവും വെള്ളവും ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്ന കോവിഡ് രോ​ഗികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് രോ​ഗികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

പ്രയാഗ്‍രാജിലെ കൊത്വ ബാനി മേഖലയിലെ എൽ 1 കാറ്റഗറിയിൽ പെട്ട കോവിഡ് ആശുപത്രിയിലാണ് രോഗികൾ പ്രതിഷേധിക്കുന്നത്. ‌‌മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൃ​ഗങ്ങളെ പോലെയാണ് തങ്ങളോടെ അധികൃതർ പെറുമാറുന്നതെന്നും വെള്ളവും ഭക്ഷണവുമില്ലെന്നും രോ​ഗികൾ പറയുന്നു.

ഞങ്ങളെന്താ മൃഗങ്ങളാണോ? ഞങ്ങൾക്കെന്താ വെള്ളം വേണ്ടേ ? എന്നിങ്ങനെ തങ്ങളുടെ ദുരതങ്ങൾ പറഞ്ഞു കൊണ്ടാണ് ഇവർ പ്രതിഷേധിക്കുന്നത്. ​ഭക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ പകുതി വെന്ത ഭക്ഷണമാണ് ലഭിക്കുന്നതെന്നും രോ​ഗികൾ വീഡിയോ എടുക്കുന്ന ആളോട് പരാതി പറയുന്നത് കാണാം.

ഇതേ സമയം ആശുപത്രിയിൽ വെള്ളം ലഭിക്കാത്ത അവസ്ഥ രണ്ട് മണിക്കൂറിനുള്ളിൽ പരിഹരിച്ചുവെന്ന് പ്രയാഗ്‍രാജ് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ശുദ്ധജലം ലഭിക്കാൻ പ്രയാസമുണ്ടായിരുന്നു. അത് വൈദ്യുതിയുടെ പ്രശ്നമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.