കോടതിക്ക് മുമ്പില്‍ മുട്ടുമടക്കി അനില്‍ അംബാനി; ജയില്‍ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ എറിക്‌സണിന് നല്‍കാനുള്ള 462 കോടി തിരിച്ചടച്ചു

ഒടുവില്‍ കോടതിക്ക് മുമ്പില്‍ മുട്ടുമടക്കി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി. കോടതി നിര്‍ദ്ദേശപ്രകാരം സ്വീഡിഷ് ടെലികോം കമ്പനിയായ എറികസണിന് നല്‍കാനുള്ള പണം അംബാനി തിരിച്ചടച്ചു. 462 കോടി രൂപ ലഭിച്ചതായി സ്വിഡീഷ ടെലികോം ഉപകരണ നിര്‍മ്മാതാക്കളായ എറികസണ്‍ വക്താവ് അറിയിച്ചു.

സ്വീഡിഷ് കമ്പനിക്ക് തിരിച്ചു നല്‍കാനുള്ള 571 കോടി രൂപയില്‍ 450 കോടി നാലാഴചക്കകം തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം അനില്‍ അംബാനിയും കമ്പനി ഡയറകടര്‍മാരും കോടതിയലക്ഷ്യത്തിന് മൂന്നു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്വീഡിഷ് കമ്പനിക്ക് നല്‍കാനുള്ള 571 കോടിയില്‍ 118 കോടി റിലയന്‍സ് നേരത്തെ നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് 453 കോടി രൂപ ഒറ്റത്തവണയായി നല്‍കണമെന്ന നാഷണല്‍ കമ്പനി നിയമ അപ്പലേറ്റ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതു നല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒറ്റ ദിവസം കൊണ്ട അനില്‍ അംബാനി 462 കോടി തിരിച്ചടച്ചത്.