അമൃത്സറിൽ ബോംബ് വർഷിച്ച്‌ ഡ്രോൺ, ബി.എസ്.എഫ് വെടിവെയ്പ്പിനെ തുടർന്ന് പാകിസ്ഥാനിലേക്ക് പറന്നു

പഞ്ചാബിലെ അമൃത്‌സറിൽ അജ്‌നാല തെഹ്‌സിലിലെ പഞ്ച്ഗ്രാഹിയൻ അതിർത്തി ഔട്ട്‌പോസ്റ്റിൽ ചൊവ്വാഴ്ച വൈകി സ്‌ഫോടകവസ്തുക്കൾ വാർഷിച്ച് ഡ്രോൺ. ബിഎസ്എഫ് ജവാൻമാർ ഉടൻ തന്നെ ഡ്രോണിന് നേരെ വെടിയുതിർത്തു എങ്കിലും ഡ്രോൺ പാകിസ്ഥാനിലേക്ക് പറന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ, ബിഎസ്എഫ് ജവാൻമാർ പ്രദേശത്ത് പരിശോധന നടത്തി രണ്ട് സ്ഥലങ്ങളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. തുടർന്ന് വലിയ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read more

ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പണവും മയക്കുമരുന്നും അയയ്‌ക്കുന്നതിന് അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദ സംഘടനകൾ ഡ്രോണുകൾ പതിവായി ഉപയോഗിക്കുന്നുണ്ട്. സുരക്ഷാ സേന കൂടുതൽ ജാഗ്രത പുലർത്തുകയും പലപ്പോഴും ഇന്ത്യയുടെ അതിർത്തിയിൽ ഡ്രോൺ വിരുദ്ധ അഭ്യാസങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.