മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വാട്ട്സപ്പ് വഴി തീരുമാനിക്കാൻ ആം ആദ്മി പാർട്ടി!

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടുപിടിക്കാൻ അസാധാരണമായ ഒരു പരിഹാരവുമായി ആം ആദ്മി പാർട്ടി. വോട്ടർമാർക്ക് 7074870748 എന്ന നമ്പറിൽ വിളിച്ച് പറയാം. വാട്ട്സപ്പ് ചെയ്താലും മതി. ഫോൺലൈൻ ഇതിനകം ജാം ആയതായാണ് വിവരം.

ജനുവരി 17 വരെ ആളുകൾക്ക് പ്രതികരണം അറിയിക്കാം. തുടർന്ന് പാർട്ടി തീരുമാനം എടുക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു.ഇത്തരം ‘ടെലിവോട്ടിംഗ്’ ചരിത്രസംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഭഗവന്ത് മന്നിന് തിരിച്ചടിയായി മൊബൈൽ വോട്ടിംഗ്. ഭഗവന്ത് തനിക്ക് പ്രിയപ്പെട്ടവൻ ആണെന്നും എന്നാൽ തീരുമാനം ജനങ്ങൾ എടുക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് കെജ്‌രിവാൾ ചോദ്യത്തിന് മറുപടി പറഞ്ഞു. യൂണിയൻ നേതാവായിരുന്ന ബൽബീർ സിംഗ് രാജേവാളിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്

ആം ആദ്മി പാർട്ടി ഇത്തവണ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പൊതുവെ കരുതുന്നത്. ഫെബ്രുവരി 14നാണ്​ ​ നിയമസഭ തിരഞ്ഞെടുപ്പ് ​. മാർച്ച്​ 10ന്​ ഫലമറിയാം.