പഞ്ചാബില്‍ നൂറ് സീറ്റ് പ്രതീക്ഷയുമായി ആം ആദ്മി പാര്‍ട്ടി

പഞ്ചാബില്‍ നൂറ് സീറ്റുകള്‍ പ്രതീക്ഷിക്കുന്നതായി ആം ആദ്മി പാര്‍ട്ടി. പഞ്ചാബ് എ.എ.പി വക്താവ് നീല്‍ ഗാര്‍ഗാമ് പ്രതീക്ഷ അറിയച്ചത്. നിലവിലെ പാര്‍ട്ടികളോടുള്ള ജനരോക്ഷമാണ് പഞ്ചാബില്‍ കാണുന്നതെന്ന് ആം ആദ്മി വ്യക്തമാക്കി.

വൊട്ടെണ്ണല്‍ തുടരുമ്പോള്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണ് ആം ആദ്മി. പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നിരിക്കുകയാണ്. ഫല സൂചികകള്‍ വന്ന് തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എ.എ.പി മുന്നേറുന്നത്.

പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിനായി 59 സീറ്റുകളാണ് വേണ്ടത്. ശിരോമണി അകാലിദളും കോണ്‍ഗ്രസിന് പിന്നാലെയുണ്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ഡല്‍ഹിക്ക് പുറത്തേക്ക് ആം ആദ്മി പാര്‍ട്ടി മുന്നേറുമോ എന്നതാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. പഞ്ചാബില്‍ ആകെ 117 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.