അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത്തെ അമേരിക്കന്‍ വിമാനം അമൃത്സറിലേക്ക്; രണ്ടാം ഘട്ടത്തില്‍ വരുന്ന 119 പേരില്‍ 67 പേരും പഞ്ചാബില്‍ നിന്നുള്ളവര്‍

അമേരിക്കയില്‍ നിയമവിരുദ്ധരായി കഴിയുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്നോ നാളെയോ  അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ടത്തില്‍ 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുന്നത്.

രണ്ടാംഘട്ടത്തില്‍ രാജ്യത്ത് തിരികെ എത്തുന്ന 119 പേരില്‍ 67 പേര്‍ പഞ്ചാബില്‍നിന്നും 33 പേര്‍ ഹരിയാനയില്‍നിന്നും ഉള്ളവരെന്നാണ് വിവരം. ഗുജറാത്ത്, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,ഗോവ,രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ സംഘത്തിലുണ്ട്.

Read more

കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഞായറാഴ്ച എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 104 ഇന്ത്യക്കാരെ, അമേരിക്ക തിരിച്ചയച്ചിരുന്നു. അന്ന് ഇവരെ അമേരിക്ക സൈനിക വിമാനത്തില്‍ വിലങ്ങണിയിച്ച് എത്തിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.