ഒരു കപ്പ് ചായയ്ക്ക് 70 രൂപ വാങ്ങിയ സംഭവം; വിശദീകരണവുമായി റെയില്‍വെ

ഒരു കപ്പ് ചായക്ക് 70 രൂപ ഇടാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ റെയിൽവ. അധിക പണം ഇടാക്കിയിട്ടില്ലെന്നും  നിയമമനുസരിച്ചുള്ള തുക മാത്രമേ എടുത്തിട്ടുള്ളുവെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ റെയിൽവെ ഭക്ഷണ പദാർത്ഥങ്ങൾക്ക് ഉപഭോക്താവിൽ നിന്ന് അധിക പണം ഈടാക്കാറില്ല.

എന്നാൽ രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷൻ നടത്തുമ്പോൾ ഒരു യാത്രക്കാരൻ ഭക്ഷണം ബുക്ക് ചെയ്യുന്നില്ലെങ്കിൽ, ചായയോ കാപ്പിയോ ഭക്ഷണമോ ഓർഡർ ചെയ്യുന്നതിന് 50 രൂപ സർവീസ് ചാർജ് നൽകണം. ഇന്ത്യൻ റെയിൽവേ 2018-ൽ പുറപ്പെടുവിച്ച സർക്കുലറിൽ ഇത് വ്യക്തമാക്കുന്നണ്ടന്നും അധികൃതർ പറഞ്ഞു. അത് വെറും ഒരു കപ്പ് ചായയാണെങ്കിൽ പോലും എന്നാണ് വിശദീകരണം

അടുത്തിടെ ട്രെയിനിൽ നിന്നും വാങ്ങിയ ഒരു കപ്പ് ചായക്ക് യാത്രക്കാരൻ നൽകേണ്ടി വന്നത് 70 രൂപയാണ്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി റെയിൽവേ രം​ഗത്തു വന്നത്. ഡൽഹിക്കും ഭോപ്പാലിനും ഇടയിൽ സർവീസ് നടത്തുന്ന ഭോപ്പാൽ ശതാബ്ദി ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരൻ.

യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോൾ, നൽകേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതിൽ, സർവീസ് ചാർജ് മാത്രം 50 രൂപയാണ് ഈടാക്കിയത്. ഞെട്ടിപ്പോയ അദ്ദേഹം ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും, ഈ കൊള്ളവില വളരെ കൂടുതലാണെന്ന് പറയുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്ത്യൻ റെയിൽവേ വിശദീകരണവുമായി രംഗത്തുവന്നത്.

.