തമിഴ്‌നാട്ടിൽ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. കലൈഞ്ജർ വിമൻസ് റൈറ്റ്‌സ് സ്‌കീമിൽ ഉൾപ്പെട്ട വനിതകൾക്കാണ് പണം കിട്ടിയത്. പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് 5000 രൂപ കൈമാറിയത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എം.കെ സ്റ്റാലിന്‍റെ സുപ്രധാന നീക്കം.
ഫ്രെബ്രുവരിയിലെ തുകയോടൊപ്പം മാർച്ചിലെയും ഏപ്രിലിലെയും തുകയാണ് മുൻകൂർ ആയി നൽകിയത്. ഇതിനു പുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറുകയായിരുന്നു. എക്‌സിൽ ഇതുമായി ബന്ധപ്പെട്ട് സ്റ്റാലിൻ പോസ്റ്റ് ചെയുകയും ചെയ്തിട്ടുണ്ട്.
தமிழ்நாட்டு மகளிருக்கு இந்த ஸ்டாலின் தந்த உறுதிமொழிதான் உரிமைத்தொகை. யார் தடை ஏற்படுத்தினாலும் அதிலிருந்து பின்வாங்க மாட்டேன்.
தேர்தலைக் காரணம் காட்டி, மூன்று மாதங்களுக்கு உரிமைத்தொகையை முடக்கப் பார்க்கிறார்கள். முந்திக்கொண்டது நமது #DravidianModel அரசு!
பிப்ரவரி, மார்ச்,… pic.twitter.com/n7VrMqcrb7
— M.K.Stalin – தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) February 13, 2026
‘തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് സ്റ്റാലിൻ നൽകിയ ഉറപ്പാണ് അവകാശത്തുക. ആര് തടസം സൃഷ്ടിച്ചാലും അതിൽ നിന്ന് ഞാൻ പിന്നോട്ട് പോകില്ല. തിരഞ്ഞെടുപ്പ് കാരണം കാട്ടി മൂന്ന് മാസത്തേക്ക് ഈ തുക മുടക്കാൻ ചിലർ നോക്കുന്നു. എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാർ അത് മുൻകൂട്ടി കണ്ടു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള അഡ്വാൻസ് തുകയായ 3,000 രൂപയും വേനൽക്കാല പ്രത്യേക പാക്കേജായി 2,000 രൂപയും ചേർത്ത്, 1.31 കോടി ഗുണഭോക്താക്കൾക്കും ഇന്ന് രാവിലെ 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങൾ തന്നെ അധികാരത്തിൽ വരും. 1,000 രൂപ എന്നത് 2,000 രൂപയായി ഉയർത്തി നൽകും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒന്നായി വിജയിക്കും’ എന്നാണ് കുറിപ്പിൽ.







