'ലാൽ സലാം', സ്മൃതി ഇറാനി നോവലിസ്റ്റാവുന്നു; കേന്ദ്രമന്ത്രിയുടെ ആദ്യ നോവല്‍ 29ന് വിപണിയിലെത്തും

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആദ്യ നോവൽ ‘ലാൽ സലാം’ വിപണിയിലെത്തുന്നു. 2010 ഏപ്രിലില്‍ ചത്തീസ്​ഗഡിലെ ദന്തെവാഡയില്‍ 76 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോവല്‍. പുസ്തകം നവംബർ 29ന് കടകളിലെത്തുമെന്ന് പ്രസാധകരായ വെസ്റ്റ്ലാന്റ് അറിയിച്ചു.

വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറാണ് നോവലിലെ പ്രധാന കഥാപാത്രം. അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെ പോരാട്ടം നടത്തുന്നതിനിടെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുടെ കഥയാണ് ലാല്‍ സലാം.

കുറച്ച് വർഷങ്ങളായി ഈ കഥ തന്റെ മസ്സിലുണ്ടെന്നും ഇത് പേപ്പറിലേക്കെഴുതാനുള്ള പ്രേരണയെ തടുക്കാൻ എനിക്ക് കഴിഞ്ഞില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികര്‍ക്കുള്ള സമര്‍പ്പണമാണ് നോവലെന്ന് സ്മൃതി ഇറാനി പറഞ്ഞു.