'കേരളത്തിലെ വിവാദ എസ്‌യുവി'; തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം

 

ലോകത്തിലെ ഏറ്റവും മികച്ച എസ്.യു.വികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. എന്നാൽ കേരളത്തില്‍ ഈ വാഹനം ശ്രദ്ദിക്കപ്പെട്ടത് ഒരു വിവാദത്തിന്റെ പേരിലാണ്. യൂത്ത് കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജിന്റെ വാഹനമായ ഡിഫന്‍ഡര്‍ പ്രതിഷേധക്കാര്‍ കേടുവരുത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഡിഫന്‍ഡര്‍ വിവാദത്തിന്റെ ഭാഗമായി മാറിയത് . ഇപ്പോഴിതാ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തന്റെ സുരക്ഷാ വാഹനമായി ഡിഫന്‍ഡര്‍ തിരഞ്ഞെടുത്തതോടെ ഈ വാഹനം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള രാഷ്ട്രീയക്കാരില്‍ ഒരാളും, നിലപാടുകള്‍കൊണ്ട് വ്യത്യസ്ഥാനുമായ സ്റ്റാലിന്‍ തന്റെ വാഹനമായി തിരഞ്ഞെടുത്തതോടെ ലാന്‍ഡ് റോവറിന്റെ ഖ്യാതി ഒന്നുകൂടി വർദ്ധിച്ചു. വെള്ള നിറത്തോട് ഏറെ താല്‍പ്പര്യം ഉള്ള സ്റ്റാലിന്‍ വെള്ളയോടൊപ്പം പാര്‍ട്ടിയുടെ നിറങ്ങളില്‍ ഒന്നായ കറുപ്പുംകൂടി ചേര്‍ന്ന ഡിഫന്‍ഡര്‍ 5 ഡോര്‍ പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്.

ചില്ല്​ പൊട്ടിയപ്പോൾ പൊടിഞ്ഞത്​ 'ആറ്​ ലക്ഷം'; ചില്ലറക്കാരനല്ല നടൻ  ജോജുവിന്‍റെ വിവാദ എസ്​.യു.വി | actor joju george owned land rover defender  is the best suv ever ...

തമിഴ്‌നാട് മുഖ്യമന്ത്രി സുരക്ഷാ സേനയ്ക്ക് ഒപ്പം ചെന്നൈയിലെ റോഡിലൂടെ പുതിയ വാഹനത്തില്‍ സഞ്ചരിയ്ക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഡിഫന്‍ഡര്‍ ഓടിക്കുന്ന സ്റ്റാലിനേയും അടുത്തിടെ വീഡിയോകളില്‍ കണ്ടിരുന്നു.

പ്രമുഖ വ്യവസായിയും കന്യാകുമാരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവുംമായ വിജയ് വസന്തും അടുത്തിടെ ഡിഫന്‍ഡര്‍ വാങ്ങിയിരുന്നു. അദ്ദേഹത്തിന്റേത് ചുവപ്പ് നിറത്തിലുള്ള ഡിഫന്‍ഡര്‍ 110 ആയിരുന്നു.