രാജ്യത്ത് 30,757 പുതിയ കോവിഡ് കേസുകള്‍, 541 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനവും, പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.04 ശതമാനവുമാണ്.

നിലവില്‍ 3,32,918 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 541 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,10,413 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,538 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,19,10,984 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.03 ശതമാനമായി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്. 12,223 കോവിഡ് കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളില്‍ 65.47 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതില്‍ 39.74 ശതമാനവും കേരളത്തില്‍ നിന്ന് മാത്രമാണ്.

അതേസമയം രാജ്യത്ത് ഇതുവരെ 174.24 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.