ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി, മണപ്പുറം ഫിനാന്‍സ് ശാഖയില്‍ നിന്നും 24 കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും കവര്‍ന്നു

മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖ കൊളളയടിച്ചു. 24 കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും കള്ളന്‍മാര്‍ മോഷ്ടിച്ചു.

തോക്കും ആയി എത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച.

Read more

മണപ്പുറം ഉദയ്പൂര്‍ ശാഖയിലെ കവര്‍ച്ചയെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയെന്ന് ഉദയ്പൂര്‍ എസ് പി അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഉദയ്പൂര്‍ എസ് പി അറിയിച്ചു