2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പ് പോരാട്ടം ഡി എം കെയും ടി വി കെയും തമ്മിലെന്ന് വിജയ്. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം. ഇപ്പോൾ നേരിടുന്ന തടസ്സങ്ങൾ താൽക്കാലികമാണെന്നും അവയെല്ലാം മറികടക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു. അതേസമയം കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമാണെന്നും വിജയ് കുറ്റപ്പെടുത്തി.
ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടന്നും വിജയ് കുറ്റപ്പെടുത്തി. കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമാണ്. തന്റെ പാർട്ടിയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും വിജയ് ആരോപിച്ചു. അതേസമയം ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രമേയം ടിവികെ പാസാക്കി.
മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ച് പ്രമേയം പാസാക്കിയത്. കരൂർ ദുരന്തത്തിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. എഐഎഡിഎംകെ സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ദുരന്തത്തിന് ശേഷം ടിവികെക്ക് തനിച്ച് നിലനില്‍പ്പ് ഇല്ലെന്ന നിരീക്ഷണങ്ങൾ വന്നിരുന്നു.







