ശ്രീനഗറിൽ തീവ്രവാദ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ജമ്മു കശ്മീർ തലസ്ഥാനമായ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള എച്ച്എംടി പ്രദേശത്തിന് സമീപം നടന്ന ഭീകരാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു.

ആർമി പട്രോളിംഗ് സംഘത്തിന്റെ ഭാഗമായിരുന്ന സൈനികർക്ക് നേരെ തീവ്രവാദികൾ വെടിവെയ്ക്കുകയായിരുന്നു.

സുരക്ഷാ സൈനികർക്കായി റോഡുകൾ സുരക്ഷിതമാക്കാനായിരുന്നു ആർമി പട്രോളിംഗ്.

നഗ്രോട്ടയ്ക്കടുത്തുള്ള ജമ്മു-ശ്രീനഗർ ദേശീയപാതയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ട്രക്കിൽ ഒളിച്ചിരുന്ന നാല് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആക്രമണം.

Read more

നാഗ്രോട്ട വെടിവെയ്പിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികൾ വലിയ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്നും അവർ കശ്മീർ താഴ്‌വരയിലേക്കാണ് പോയിരുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.