ഐപിഎലിൽ എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 20 റൺസിന്റെ വിജയം. ഇതോടെ അടുത്ത നോക്ക് ഔട്ട് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ മുംബൈ ഇന്ത്യൻസ് നേരിടും. മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ച വെച്ചത്. 50 പന്തുകളിൽ നിന്നായി 9 ഫോറും 6 സിക്സുമായി 81 റൺസാണ് താരം നേടിയത്.
തുടക്കം മുതൽ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ മികച്ച തുടക്കമാണ് ശർമ്മ ടീമിന് നൽകിയത്. ഇതോടെ ഐപിഎലിൽ ഏറ്റവും കൂടുതൽ പ്ലയെർ ഓഫ് ദി മാച്ച് നേടുന്ന ആദ്യ ഇന്ത്യകാരനായി രോഹിത് ശർമ്മ മാറി. 21 തവണയാണ് താരം ഈ പുരസ്കാരം നേടിയത്.
Read more
ഇത്തവണ മുംബൈക്കായി ഓപണിംഗിൽ ആദ്യമായി ഇറങ്ങിയ ജോണി ബേർസ്റ്റോയും വെടിക്കെട്ട് പ്രകടനം നടത്തി. താരം 22 പന്തുകളിൽ നിന്നായി 4 ഫോറും 3 സിക്സും അടക്കം 47 റൺസാണ് നേടിയത്. കൂടാതെ ഈ സീസണിലെ മുംബൈ ടോപ് സ്കോറർ സൂര്യകുമാർ യാദവ് 20 പന്തിൽ 1 ഫോറും 3 സിക്സും അടക്കം 33 റൺസും നേടി. പിന്നീട് വന്ന തിലക്ക് വർമ്മ 11 പന്തിൽ 3 സിക്സ് അടക്കം 25 റൺസ് നേടി.