കേരളത്തിന്റേത് സില്‍വര്‍ലൈനല്ല, ഡാര്‍ക്ക് ലൈനാണ്; വിമര്‍ശനവുമായി മേധാ പട്കര്‍

സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പദ്ധതിയില്‍ സര്‍ക്കാരിന് പോലും വ്യക്തതയില്ല. കേരളത്തിന്റേത് സില്‍വര്‍ലൈനല്ല, ഡാര്‍ക്ക് ലൈനാണ്. നന്ദിഗ്രാമിലെ സാഹചര്യം സര്‍ക്കാര്‍ ഓര്‍ക്കണം. രണ്ട് പ്രളയം കണ്ട നാടാണ് കേരളം. ഇവിടെയാണ് സര്‍ക്കാര്‍ മതിലുകള്‍ കെട്ടി സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന് അപകടം വിതയ്ക്കുമെന്നും മേധാ പട്കര്‍ പറഞ്ഞു.

അതേസമയം പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പദ്ധതിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കുപ്രചരണമാണ്. അവയെല്ലാം ജനങ്ങള്‍ക്ക് മുന്നില് തുറന്നുകാട്ടും. അടിസ്ഥാന വികസനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Read more

എല്ലാത്തരം എതിര്‍പ്പുകളെയും മറികടക്കാനുള്ള കരുത്ത് ജനങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നുണ്ട്. സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വ്യക്തത നല്‍കാനാണ്. കല്ലിടേണ്ടിടത്ത് കല്ലിടും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. പക്ഷേ അതിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടെന് കരുതാനാകില്ല. വികസന പ്രവര്‍ത്തനങ്ങളിലൂടെയാണ് സാമ്പത്തിക രംഗം ശക്തിപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.