ബ്രഹ്‌മപുരം ബയോമൈനിംഗ്: സോന്‍ട ഇന്‍ഫ്രാടെക് മറ്റൊരു സ്ഥാപനത്തിന് ഉപകരാര്‍ നല്‍കി?

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിംഗ് പ്രവര്‍ത്തനം ഏറ്റെടുത്ത സോന്‍ട ഇന്‍ഫ്രാടെക് മറ്റൊരു സ്ഥാപനത്തിന് ഉപകരാര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ആരഷ് മീനാക്ഷി എന്‍വയറോകെയര്‍ എന്ന സ്ഥാപനത്തിനാണ് സോണ്ട ഇന്‍ഫ്രാടെക്ക് 2021 നവംബറില്‍ ഉപകരാര്‍ നല്‍കിയത്.

54 കോടിയുടെ കരാറില്‍ 22 കോടിയോളം രൂപക്കാണ് ഉപകരാര്‍ നല്‍കിയത്. കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് സോന്‍ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗില്‍ പ്രവര്‍ത്തി പരിചയമില്ല.

ബയോമൈനിംഗില്‍ സോന്‍ടയ്ക്ക് മുന്‍പരിചയമില്ലെന്ന് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സോന്‍ട ഇന്‍ഫ്രാടെക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്.

Read more

ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കോര്‍പ്പറേഷന്‍ അയച്ചുവെന്ന് പറയുന്ന കത്തുകള്‍ കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോന്‍ട ഇന്‍ഫ്രാടെക് പ്രതികരിച്ചിരുന്നു.