സ്വകാര്യ സ്കൂള്‍ ജീവനക്കാരി ജിവനൊടുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി, മയ്യത്തുംകര അര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയാണ് (33) അറസ്റ്റിലായത്. പത്തനംതിട്ട കടമ്പനാട് സ്വദേശിനിയായ സ്വകാര്യ സ്കൂള്‍ ജീവനക്കാരിയാണു ജീവനൊടുക്കിയത്.
വീട്ടില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ സുഹൈല്‍ ശല്യപ്പെടുത്തുന്നതായും ഫോണിലൂടെ മാനസികമായി പീഡിപ്പിക്കുന്നതായും പരാമര്‍ശമുണ്ടെന്നു സൂചനയുണ്ട്. ഈ മാസം 14-നാണ് 35 വയസ്സുകാരിയെ പത്തനംതിട്ട കടമ്പനാടുള്ള ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് സുഹൈല്‍ അന്‍സാരിക്ക് നേരെ അന്വേഷണം നീണ്ടത്.
Read more
രാവിലെയാണു യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്കൂളില്‍ പിആര്‍ഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും പരിചയക്കാരായിരുന്നു. ഇതു സംബന്ധിച്ച് യുവതിയെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മരണത്തില്‍ സംശയമുള്ളതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെന്ന് ഏനാത്ത് പൊലീസ് പറഞ്ഞു







