യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കേസ്; വ്യാജ തിരിച്ചറിയല്‍ കാർഡ് ഉണ്ടാക്കാനുള്ള ആപ്പ് നിർമ്മിച്ചയാൾ കീഴടങ്ങി

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ ആറാം പ്രതി ജെയ്‌സൺ കീഴടങ്ങി. വ്യാജ തിരിച്ചറിയൽ കാര്‍ഡുകളുണ്ടാക്കാനുള്ള മൊബൈല്‍ ആപ്പ് ജെയ്സനാണ് നിര്‍മിച്ചത്. കാസര്‍ഗോഡ് സ്വദേശിയായ ജെയ്‌സൺ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു കീഴടങ്ങല്‍.

യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സൺ. ജെയ്സണിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. വ്യാജകാര്‍ഡുകള്‍ നിര്‍മിക്കാനുള്ള സിആര്‍ കാര്‍ഡ് എന്ന ആപ്പ് നിര്‍മിച്ചത് ജെയ്സനാണെന്നാണ് പൊലീസ് പറയുന്നത്.

Read more

ഇലക്ട്രിക്കല്‍ എന്‍ജിനിയറായ ജെയ്‌സണ്‍ കാസര്‍ഗോഡ് അസ്ത്ര സോഫ്റ്റ്‌വെയർ എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കേസിൽ അറസ്റ്റിലായിട്ടുണ്ട്.