കൊട്ടാരക്കരയില്‍ യുവ അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് കുടുംബം

കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂര്‍ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. 25 വയസായിരുന്നു. കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെയാണ് സംഭവം. ഉച്ചസമയത്ത് അഷ്ടമി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയത്താണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. വൈകിട്ട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അഷ്ടമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഭിഭാഷകയുടെ ഫോണ്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.