25 വർഷം മുമ്പ് എഴുതിയ മുന്നറിയിപ്പുകൾ ഇപ്പോൾ തീയായി; മണിപ്പൂരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനം: അരുന്ധതി റോയ്

മണിപ്പൂർ കലാപം വംശീയ ഉന്മൂലനമെന്ന്  എഴുത്തുകാരി അരുന്ധതി റോയ്. മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് അവർ പറഞ്ഞു. സ്ത്രീകളെ റേപ്പ് ചെയ്യാൻ സ്ത്രീകൾ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരിൽ, ഹരിയാനയിൽ കലാപത്തീ അടുത്തടുത്ത് വരികയാണ്. 25 വർഷം മുമ്പ് എഴുതിത്തുടങ്ങിയത് മുന്നറിയിപ്പുകളാണ്. ഇപ്പോഴത് തീയായി മാറിയെന്നും അരുന്ധതി റോയ് പറഞ്ഞു.

തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന് പരിപാടിയിൽ നവമലയാളി സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. രാജ്യത്ത് കലാപം പടരുമ്പോൾ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് മോദി പറയുന്നതെന്നും അരുന്ധതി റോയ് വിമർശിച്ചു.

അതേസമയം, മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്.