റെയില്‍വേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ തോട്ടില്‍ വീണു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ തോട്ടില്‍ വീണു. രണ്ട് പേരാണ് വീണത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ദേവീകൃഷ്ണ (28), ഫൗസിയ (35) എന്നിവരാണ് തോട്ടില്‍ വീണത്. രാവിലെ ഇരുവരും ജോലിക്കു പോകവെയാണ് അപകടമുണ്ടായത്. ദേവീ കൃഷ്ണയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വി.ആര്‍.പുരം റോഡിലെ വെള്ളക്കെട്ട് മൂലമാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ പോയത്. നടക്കുന്നതിനിടെയില്‍ ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

ഇരുവരും തോട്ടിലെ ചെളിയില്‍ താണുപോവുകയായിരുന്നു. വെള്ളത്തില്‍ ഉണ്ടായിരുന്ന ഇരുമ്പു കുറ്റിയില്‍ തട്ടിയാണ് പരിക്കേറ്റതെന്നും കൗണ്‍സിലര്‍ പറഞ്ഞു.