തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ 27 ന് ഉച്ചക്കഴിഞ്ഞ് രണ്ടരയ്ക്കാണ് മുറിയെടുത്തത്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മുറി തുറന്നത്.


