വേഗപ്പൂട്ട് വിച്ഛേദിച്ച നിലയില്‍, യാത്ര നികുതിയടയ്ക്കാതെ; കാക്കനാട് 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി

എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ നടപടി. തമിഴ്‌നാട്ടില്‍നിന്നെത്തിയ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
ഗുരുതര നിയമലംഘനങ്ങളാണ് വ്യാപകമായ പരിശോധനയില്‍ കണ്ടെത്തിയത്.

നാല് ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. നികുതിയടയ്ക്കാതെയും യാത്ര. ഭൂരിഭാഗം ബസുകളിലും കാതടപ്പിക്കുന്ന എയര്‍ഹോണുകള് ഘടിപ്പിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലാണ്. ബസുകളില്‍ ലേസര്‍ ലൈറ്റുകളും ഭീമന്‍ സബ് വൂഫറുകളും സ്‌മോക് മെഷീനുകളും കണ്ടെത്തി.

യാത്ര കഴിഞ്ഞാല്‍ ഇവ പൂര്‍ണമായി നീക്കംചെയ്യാന്‍ നിര്‍ദേശം. ബസുകള്‍ക്ക് പിഴ ചുമത്തി, കുറ്റം ആവര്‍ത്തിച്ചാല്‍ ഫിറ്റനസ് റദ്ദാക്കും.