മലപ്പുറത്ത് വന്യജീവി ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

മലപ്പുറത്ത് വന്യജീവി ആക്രമണം. മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചോക്കാട് കല്ലാമല സ്വദേശി ഗഫൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. കടുവ ആക്രമിച്ചെന്നാണ് യുവാവിനൊപ്പമുണ്ടായിരുന്നയാൾ പറയുന്നത്.

Read more

റബ്ബര്‍ ടാപ്പിങിനെത്തിയ ഇരുവർക്കുമെതിരെ കടുവ എത്തുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. സമദ് എന്നയാളാണ് ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നത്. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേര്‍ക്ക് ചാടി, വലിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നും സമദ് പറഞ്ഞു.