സംസഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 'കാലാവസ്ഥാ നിലയങ്ങള്‍' വരുന്നു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ‘കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ ‘സമഗ്രശിക്ഷാ കേരളം പദ്ധതി’യുടെ ഭാഗമായിട്ടാണ് ഇത്.

ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകള്‍ തയ്യാറാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Read more

ആദ്യഘട്ടത്തില്‍ കേരളത്തിലെ 240 പൊതുവിദ്യാലയങ്ങളില്‍ വെതര്‍‌സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 11 ന് കൊല്ലം കടയ്ക്കല്‍, വയല വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ്- ല്‍ നിര്‍വഹിക്കും.